തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നല്‍കിയതില്‍ പ്രതികരിച്ച് കൈതപ്രം ദാമോദരന്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നല്‍കിയതില്‍ പ്രതികരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
വേടന് അവാര്‍ഡ് നല്‍കിയതിനെക്കുറിച്ച് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണെന്നും താന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
വിമര്‍ശനവും സുദര്‍ശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പഴയ രചനകള്‍ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകന്‍ പറഞ്ഞു.
Key Words: Vedan, Kaithapram Damodaran Namboothiri


COMMENTS