ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്‍വര്‍ റീറ്റ' എ...
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്‍വര്‍ റീറ്റ' എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തുവന്നു.
ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്ലര്‍ വ്യക്തമാക്കുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'.
ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. റിവോള്‍വര്‍ റിറ്റയില്‍, കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവംബര്‍ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു.
Key Words : Movie, Keerthy Suresh


COMMENTS