ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'തേരെ ഇഷ്‌ക് മേം' ട്രെയിലര്‍ എത്തി. 'അത്രന്‍ഗി രേ' എന്ന സിനിമയ്ക്കു...
ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'തേരെ ഇഷ്‌ക് മേം' ട്രെയിലര്‍ എത്തി. 'അത്രന്‍ഗി രേ' എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്യും ധനുഷും വീണ്ടും ഒന്നിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുെട മറ്റൊരു പ്രത്യേകത. കലാപത്തിന്റെയും അഭിനിവേഷത്തിന്റെയും ഘടകങ്ങള്‍കൊണ്ട് നെയ്തെടുത്ത ഒരു തീവ്രമായ ഇമോഷനല്‍ ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. മുക്തി എന്ന കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മ്മയാണ്. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും.
Key Words : Dhanush, Hindi Movie, Tere Ishq Mein


COMMENTS