ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' ചിത്രത്തിലെ ആദ്യ ഗാനമായ 'റിബല്‍ സാബ്' എത്തി. ഒരു മണിക്കൂര്‍ കൊണ്ട് 1 മില്യണിലധികം കാഴ്ചക്...
ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' ചിത്രത്തിലെ ആദ്യ ഗാനമായ 'റിബല്‍ സാബ്' എത്തി. ഒരു മണിക്കൂര്‍ കൊണ്ട് 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിയ്ക്കുന്നത്. കിടിലന്‍ സ്റ്റൈലില്‍ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളില്‍ ആവേശപ്പെരുമഴ തീര്‍ത്തിരിക്കുകയാണ് പ്രഭാസ്. ജനുവരി ഒമ്പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
തമന്‍ എസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. നിര്‍മല്‍ എം.ആര്‍ ആണ് ആവേശം കൊള്ളിക്കുന്ന വരികള്‍ എഴുതിയിരിക്കുന്നത്. നസീറുദ്ദീന്‍, ബ്ലേസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ - ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.
അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
Key Words : 'Rebel Saab', 'Rajasaab'


COMMENTS