മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന 'എസ്എസ്എംബി29' എന്ന സിനിമയിലെ ആദ്യഗാനം പുറത്ത്. ശ്രുതി ഹാസന്‍ ആലപിച്ച ...
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന 'എസ്എസ്എംബി29' എന്ന സിനിമയിലെ ആദ്യഗാനം പുറത്ത്. ശ്രുതി ഹാസന്‍ ആലപിച്ച 'ഗ്ലോബ്ട്രോട്ടര്‍' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്
എം.കീരവാണിയാണ്. ഈ മാസം 15-ന് നടക്കുന്ന ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് ഗാനം പുറത്തുവിട്ടത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വലിയ ആരാധക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ശ്രുതി ഹാസന്റെ ശബ്ദത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. കുംഭ എന്ന വില്ലനെ ആണ് സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
2028-ലായിരിക്കും സിനിമ റിലീസിനെത്തുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.
Key Words : SS Rajamouli, Mahesh Babu, 'SSMB29', Shruti Haasan

COMMENTS