വാഷിംഗ്ടൺ: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരു...
വാഷിംഗ്ടൺ: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സർവീസുകൾ നിർത്തലാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്.
പുതിയ തീരുമാനം അമേരിക്കയില 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്.
അതേസമയം, ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്‌ടണിൽ ചർച്ചകൾ തുടരുകയാണ്.
Key Words: US Shutdown


COMMENTS