തിരുവനന്തപുരം: രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണ് ഡൽഹിയിലുണ്ടായ സ്ഫോടനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ...
തിരുവനന്തപുരം: രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണ് ഡൽഹിയിലുണ്ടായ സ്ഫോടനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം.
കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദര്‍ശിച്ചത്. ആരായാലും ശക്തമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Key Words: Delhi Blast, Suresh Gopi

COMMENTS