ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്...
ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പൊതുജനക്ഷേമത്തിന്റെ ആത്മാവും സാമൂഹിക നീതിയും വിജയിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
''വരും വര്‍ഷങ്ങളില്‍, ബിഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് ഒരു പുതിയ ഭാവുകത്വം നല്‍കുന്നതിനും ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ബിഹാറിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിനു ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നല്‍കി അനുഗ്രഹിച്ച ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി. ഈ വമ്പിച്ച ജനവിധി ജനങ്ങളെ സേവിക്കാനും, ബിഹാറിനുവേണ്ടി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ശക്തി നല്‍കും.
Key Words : PM Modi, Bihar Election Result


COMMENTS