നെടുമ്പാശ്ശേരി: തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം സംഘടിപ്പിച്ച...
നെടുമ്പാശ്ശേരി: തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം സംഘടിപ്പിച്ചു. തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരള സർക്കാർ ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശ്ശേരിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
നെടുമ്പാശ്ശേരി റൈറ്റ് ബ്രദേഴ്സ് ഏവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നില്പ്സമരം അങ്കമാലി രൂപത ഹൈറേഞ്ച് മേഖല ഭദ്രാസനാധിപൻ ഏലിയാസ് മാർ അത്തനാസ്യോസ് ഉദ്ഘാടനം ചെയ്തു.
തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി മുഖ്യപ്രഭാഷണം നടത്തി. തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ അടയ്ക്കണം എന്ന സുപ്രീംകോടതി ഉത്തരവ് യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കി മനുഷ്യരുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്ന് ജോസ്മാവേലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരമുറകളുമായി രണ്ടാം വിമോചന സമരം പുനരാരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിച്ചത്.
Key Words: Supreme Court, Stray Dogs, Strike


COMMENTS