Supreme court order about stray dogs
ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ കടുത്ത നിലപാടുമായി സുപ്രീംകോടതി. പൊതുയിടങ്ങളില്‍ നിന്ന് തെരുവു നായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യം അതത് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. നായ്ക്കളെ തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. വിഷയത്തില്‍ എട്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Stray dogs, Removal


COMMENTS