കൊല്‍ക്കത്ത: അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇക്കാര്യം നിയമസഭയെ ...
കൊല്‍ക്കത്ത: അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇക്കാര്യം നിയമസഭയെ അറിയിച്ചു. യുവജനങ്ങളുടെ ആരാധനാപാത്രമായ സുബീന്‍ സ്‌കൂബ ഡൈവിങ്ങിനിടെയാണ് മരിച്ചത്. സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പാടാനെത്തിയ സുബീന്, സ്‌കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
''സുബീന്‍ ഗാര്‍ഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും അസം പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തി. മറ്റുള്ളവര്‍ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.''പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


COMMENTS