പത്തനംതിട്ട: ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർദ്ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് എണ...
പത്തനംതിട്ട: ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർദ്ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്.
ഇന്നും ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ഏഴു ലക്ഷത്തോളമാണ്. സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്.
ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.
Key Words : Spot Booking , Sabarimala Darshan


COMMENTS