ന്യൂഡൽഹി: എയർബസ് എ320 വിമാനങ്ങൾ സോഫ്റ്റ്‌വെയർ (ഹാർഡ്‌വെയർ) അപ്ഗ്രഡേഷൻ നടത്താനൊരുങ്ങുന്നു. കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാന...
ന്യൂഡൽഹി: എയർബസ് എ320 വിമാനങ്ങൾ സോഫ്റ്റ്‌വെയർ (ഹാർഡ്‌വെയർ) അപ്ഗ്രഡേഷൻ നടത്താനൊരുങ്ങുന്നു. കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് എയർബസ് എ320 വിമാനങ്ങൾ നടപടികളിലേക്ക് കടക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 6,000 വിമാനങ്ങളെ ഈ തീരുമാനം ബാധിക്കാൻ സാധ്യത.
അപ്ഗ്രഡേഷൻ നടപടി ഏകദേശം 2 മുതൽ 3 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ പ്രശ്നം പരിഹരിക്കാൻ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ആവശ്യമാണ്. പുതിയ എ320 വിമാനങ്ങളിൽ ഈ ജോലിക്ക് ഏകദേശം അരമണിക്കൂർ സമയം മതിയാകും. പഴയ എ320 വിമാനങ്ങളിൽ ചില ഹാർഡ്‌വെയർ മാറ്റങ്ങളും വേണ്ടിവരും അതിനാൽ ഈ ജോലികൾക്ക് കൂടുതൽ സമയമെടുക്കും.
Key Words : Software Upgrade, Airbus A320 Aircraft


COMMENTS