Sindh May Return to India, Borders Are Not Permanent, Defence Minister Rajnath Singh Sends Strong Reminder to Pakistan
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കില്‍ പോലും, സിന്ധ് പ്രദേശം ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. 1947-ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നതും അതിനുശേഷം പാകിസ്താനിലേക്ക് പോയതുമായ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവന്നേക്കാമെന്നും അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന സിന്ധി സമാജ് സമ്മേളന്‍ പരിപാടിയില്‍ സംസാരിച്ച സിംഗ്, 'നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും,' എന്ന് പറഞ്ഞു. കൂടാതെ, ഭൗമരാഷ്ട്രീയ അതിര്‍ത്തികള്‍ ശാശ്വതമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
'ഇന്ന് സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷെ നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ മാറിയേക്കാം. ആര്‍ക്കറിയാം, നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തില്ലെന്ന്,' അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ പാകിസ്താനിലെ സിന്ധ് സംസ്ഥാനമാണ് ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമായ സിന്ധി സമൂഹത്തിന്റെ ജന്മദേശം. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഉത്ഭവസ്ഥാനം കൂടിയാണ് സിന്ധ്.
വിഭജനത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സിന്ധി ഹിന്ദുക്കള്‍ക്ക് ഈ പ്രദേശവുമായുള്ള വൈകാരികവും സാംസ്‌കാരികവുമായ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, പ്രതിരോധ മന്ത്രി മുതിര്‍ന്ന ബി.ജെ.പി. നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ പരാമര്‍ശിച്ചു.
അദ്വാനിയുടെ എഴുത്തുകള്‍ ഉദ്ധരിച്ചുകൊണ്ട്, ആ തലമുറയിലെ പല സിന്ധി ഹിന്ദുക്കളും സിന്ധിന്റെ ഇന്ത്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിന്ധിലെ ഹിന്ദുക്കളും നിരവധി മുസ്ലിങ്ങളും സിന്ധു നദിയിലെ വെള്ളത്തെ ചരിത്രപരമായി പവിത്രമായി കണക്കാക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലാല്‍ കൃഷ്ണ അദ്വാനിയെക്കുറിച്ചും ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍, സിന്ധിന്റെ ഇന്ത്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തന്റെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സിന്ധില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കള്‍ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ പല മുസ്ലിങ്ങളും സിന്ധു നദിയിലെ വെള്ളത്തിന് മക്കയിലെ ആബ്-ഇ-സംസമിനേക്കാള്‍ ഒട്ടും കുറയാത്ത പവിത്രയുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇത് അദ്വാനിയുടെ വാക്കുകളാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധിലെ ജനങ്ങള്‍ - അവര്‍ ഇന്ന് എവിടെ താമസിച്ചാലും - 'എപ്പോഴും നമ്മുടേതായിരിക്കും' എന്ന് സിംഗ് പറഞ്ഞു.
അയല്‍ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ സി.എ.എ. (പൗരത്വ ഭേദഗതി നിയമം) ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി പൗരത്വ ഭേദഗതി നിയമവും പരാമര്‍ശിച്ചു. സിന്ധി സമുദായം ഉള്‍പ്പെടെയുള്ള ഈ വിഭാഗങ്ങള്‍ വര്‍ഷങ്ങളായി കടുത്ത അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായെന്നും, എന്നാല്‍ പ്രീണന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സര്‍ക്കാരുകള്‍ അവരെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വാദിച്ചു.
സഹായം അര്‍ഹിക്കുന്ന ഹിന്ദു സമുദായത്തെ അവഗണിക്കുകയായിരുന്നുവെന്നും എന്നാല്‍ അവരുടെ ദുരിതം തിരിച്ചറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സി.എ.എ. അവതരിപ്പിക്കുന്നതിനുള്ള പ്രധാന കാരണം എന്നും സിംഗ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളുടെ ദുരിതം എടുത്തു കാണിച്ചുകൊണ്ട് സിംഗ് പറഞ്ഞു, 'അയല്‍ രാജ്യങ്ങളിലെ പല ന്യൂനപക്ഷ സമുദായങ്ങളും വര്‍ഷങ്ങളായി കഷ്ടപ്പെടുകയാണ്. അവരുടെ വീടുകള്‍ കത്തിച്ചു, കുട്ടികളെ കൊന്നു, പെണ്‍മക്കളെ ക്രൂരതയ്ക്കും പീഡനത്തിനും ഇരയാക്കി, ആളുകളെ നിര്‍ബന്ധിതമായി മതം മാറ്റി. അവരില്‍ പലരും രക്ഷപ്പെട്ട് കഷ്ടപ്പെട്ട് ഇന്ത്യയില്‍ എത്തിയപ്പോള്‍, പ്രീണനം തേടുന്ന സര്‍ക്കാരുകള്‍ അവരോട് കാണിച്ച സമീപനം എത്ര വിമര്‍ശിച്ചാലും മതിയാകില്ല. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവരെ അപമാനിച്ചത്.'
'അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് അഭയം നല്‍കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള ഈ ഹിന്ദു സമുദായത്തിന് അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയില്ല. അവരുടെ ദുരിതം സഹാനുഭൂതിയോടെ മനസ്സിലാക്കിയില്ല. എന്നാല്‍ ഈ വേദന മനസ്സിലാക്കിയ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ സി.എ.എ. അവതരിപ്പിച്ചത്.'
പൗരത്വ (ഭേദഗതി) നിയമം, 2019 അനുസരിച്ച്, 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിക്കുകയും പ്രസക്തമായ കുടിയേറ്റ നിയമങ്ങളിലെ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ അവസരം നല്‍കുന്നു.
Summary: Defence Minister Rajnath Singh said that even though the Sindh region is not a part of India today, it remains deeply connected to India’s civilisational heritage. Speaking at an event, he stated that Sindh, which was part of undivided India before 1947 and went to Pakistan after that, may return to India again.
Addressing the Sindhi Samaj Sammelan event in New Delhi, Singh said, "Civilisationally, Sindh will always be a part of India," and reminded the audience that geopolitical borders are not permanent.
"Today, the land of Sindh may not be a part of India, but civilisationally, Sindh will always be a part of India. And as far as land is concerned, borders can change. Who knows, tomorrow Sindh may not return to India again," he remarked.
The Sindh state of present-day Pakistan is the native place of the Sindhi community, which constitutes a large portion of India's population. Sindh is also the place of origin for the Indus Valley Civilisation.
While discussing the emotional and cultural connection that Sindhi Hindus share with the region even decades after Partition, the Defence Minister invoked veteran BJP leader Lal Krishna Advani.


COMMENTS