സ്റ്റോക്ക്ടൺ: കലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ ഒരു ജന്മദിനാഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെ...
സ്റ്റോക്ക്ടൺ: കലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ ഒരു ജന്മദിനാഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ഒരു ബാങ്ക്വറ്റ് ഹാളിൽ നടന്ന കുടുംബസംഗമത്തിനിടെയാണ് സംഭവം. വെടിവെപ്പിൽ ഏകദേശം 14 പേർക്ക് വെടിയേറ്റതായി സാൻ ജോക്വിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അമേരിക്കൻ പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് ലൂസൈൽ അവന്യൂവിലെ 1900 ബ്ലോക്കിന് സമീപം വെടിവെപ്പ് നടന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. ബോധപൂർവ്വമുള്ള ആക്രമം ആണെന്നാണ് പ്രാഥമിക സൂചനയെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പ്രതികളെ കണ്ടെത്താനും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും നീതി ഉറപ്പാക്കാനും സമൂഹത്തിന്റെ സഹായം അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Key Words : California Shooting


COMMENTS