Shashi Tharoor Stands Firm in Defending L.K. Advani, Citing Jawaharlal Nehru and Indira Gandhi
ന്യൂഡൽഹി: ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിയെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്ത നിലപാടിൽ ഉറച്ചുനിൽക്കുന്നു കോൺഗ്രസ് എംപി ശശി തരൂർ.
ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ ചൈനീസ് തിരിച്ചടി കൊണ്ടോ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കൊണ്ടോ മാത്രം അവരുടെ മൊത്തം പാരമ്പര്യത്തെ വിലയിരുത്താൻ സാധിക്കാത്തതുപോലെ, അദ്വാനിയുടെ ദീർഘകാലത്തെ പൊതുസേവനത്തെ ഒരു ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിൽ മാത്രം വിലയിരുത്തുന്നത് ശരിയല്ല. അദ്വാനിയോടും ഇതേ നീതി കാണിക്കണം.
അദ്വാനിയുടെ 98-ാം ജന്മദിനത്തിലാണ് തരൂർ ഈ ആശംസയും പ്രശംസയും എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചത്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയെല്ലാം മായ്ച്ചുകളയാനാവാത്തതാണെന്ന് തരൂർ കുറിച്ചു. അദ്വാനിയെ ഒരു 'യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തരൂരിന്റെ ഈ നിലപാടിനെതിരെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. രാമക്ഷേത്ര നിർമാണത്തിനായി അദ്വാനി നടത്തിയ രഥയാത്രയെ പരാമർശിച്ചുകൊണ്ട്, ഈ രാജ്യത്ത് 'വെറുപ്പിന്റെ വ്യാളി വിത്തുകൾ പാകുന്നത്' പൊതുസേവനമായി കണക്കാക്കാനാവില്ലെന്ന് ഹെഗ്ഡെ വിമർശിച്ചു.
എങ്കിലും, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ വ്യക്തമാക്കി.
Summary:
Shashi Tharoor Stands Firm in Defending L.K. Advani, Citing Jawaharlal Nehru and Indira Gandhi
Congress MP Shashi Tharoor has stood by his praise of senior BJP leader L.K. Advani, even drawing comparisons between Advani and former Prime Ministers Jawaharlal Nehru and Indira Gandhi.


COMMENTS