Seema G Nair again supports Rahul Mamkootathil MLA
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ വീണ്ടും ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ നടി സീമ ജി നായര്‍ വീണ്ടും രംഗത്ത്. രാഹുലിനെതിരെ ആദ്യം ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ ശക്തമായി ചെറുത്തതിനെ തുടര്‍ന്ന് നടിക്ക് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നിട്ടും അവര്‍ ശക്തമായി തന്നെ ഇപ്പോഴും രംഗത്തെത്തിയിരിക്കുകയാണ്.
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും സ്ത്രീക്കും തുല്യമായ പങ്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും തനിക്കെതിരെ ഏതുതരം സൈബര്‍ ആക്രമണം വന്നാലും പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് സീമ ജി നായര്‍ തന്റെ അഭിപ്രായവുമായി വീണ്ടുമെത്തിയത്.
അതേസമയം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഷ്ട്രീയ എതിരാളികള്‍ വീണ്ടും ചാറ്റ് തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മനുഷ്യനെ തകര്‍ക്കാന്‍ ഹണി ട്രാപ്പിനെക്കാള്‍ വലിയ കെണിയില്ലെന്നുള്ള വര്‍ഷങ്ങളായുള്ള രീതി തന്നെ അവര്‍ ഇവിടെയും തുടരുകയാണ്.
Keywords: Rahul Mamkootathil MLA, Seema G Nair, Support, Social media


COMMENTS