Security forces demolished Umar Nabi's house in Pulwama
ശ്രീനഗര്‍: ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഉമര്‍ നബിയുടെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമാണുള്ളത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തകര്‍ക്കുന്നതിന് മുന്‍പ് ഉമറിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തുനിന്നും മാറ്റിയിരുന്നു. ഇവരില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലുമാണ്.
ഉമര്‍ നബി ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകളുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്‌റര്‍ വ്യക്തമാക്കി. അതേസമയം ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണസംഖ്യ 13 ആയി ഉയര്‍ന്നു.
Keywords: Security forces, Umar Nabi, Demolished, House


COMMENTS