ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം; രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നല്‍കി സൗദി

റിയാദ്: ഒരു വിദേശ ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ച രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ആരാധനാലയങ്ങളും സുരക്ഷാ ആസ്ഥ...

റിയാദ്: ഒരു വിദേശ ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ച രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ആരാധനാലയങ്ങളും സുരക്ഷാ ആസ്ഥാനങ്ങളും ലക്ഷ്യമിട്ട ഭീകരവാദ പ്രവര്‍ത്തനത്തിന് പിടിയിലായ ഫഹദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍ വാഷില്‍, അബ്ദുറഹ്‌മാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ മന്‍സൂര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ക്കെതിരെ സൗദി ശരീഅ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഞായറാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഹാനികരമാകാന്‍ ലക്ഷ്യമിടുന്ന വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്നാണ് ഇരവരും പ്രവര്‍ത്തിച്ചത്.

പ്രതികള്‍ ആരാധനാലയങ്ങള്‍, സുരക്ഷാ ആസ്ഥാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നതായും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കല്‍, തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ തെളിഞ്ഞിരുന്നു. 

കുറ്റകൃത്യങ്ങള്‍, നിരവധി തീവ്രവാദ ഘടകങ്ങള്‍ക്ക് അഭയം നല്‍കല്‍, രാജ്യത്തിന്റെ സുരക്ഷക്കും ജീവനും ദോഷം വരുത്താന്‍ ലക്ഷ്യമിടുന്ന ഒരു ബാഹ്യ ഭീകര സംഘടനയില്‍ ചേരല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാസേന യഥാസമയം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി കണ്ടെത്തുകയും ചെയ്‌തെന്ന് മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ചുമത്തിയ കുറ്റം സ്ഥിരീകരിച്ച് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടു. അപ്പീല്‍ കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു. ശരിഅത്ത് അനുസരിച്ച് ശിക്ഷ നടപ്പാക്കാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും എതിരെ സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം എല്ലാവരോടും സ്ഥിരീകരിച്ചു. ഇത്തരം പ്രവൃത്തി ചെയ്യാന്‍ മുതിരുന്ന ഏതൊരാള്‍ക്കും നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Key Words: Saudi Arabia, Death Sentence, Terrorist

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,645,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7430,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17339,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2480,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,898,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1178,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2252,
ltr
item
www.vyganews.com: ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം; രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നല്‍കി സൗദി
ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം; രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നല്‍കി സൗദി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcBUrkVNNa6sbpjmrZi5HE6quUTuLyl3Q4EMOB7Uu89oeJElQK9px-2F-Bjf4wLeAgqePp-EG03zSj1ODhnGWLWxnTOw0_t3wZGKpUK4G79m6QLDA536HgwyTyhuIWpX5DC11kl8Gcw-X6e8ZUpBXShc9kxxSEZ7ZNAmhQv6BatT78woUepyu-UM2jNu-t/w640-h360/hang%20rope.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcBUrkVNNa6sbpjmrZi5HE6quUTuLyl3Q4EMOB7Uu89oeJElQK9px-2F-Bjf4wLeAgqePp-EG03zSj1ODhnGWLWxnTOw0_t3wZGKpUK4G79m6QLDA536HgwyTyhuIWpX5DC11kl8Gcw-X6e8ZUpBXShc9kxxSEZ7ZNAmhQv6BatT78woUepyu-UM2jNu-t/s72-w640-c-h360/hang%20rope.jpg
www.vyganews.com
https://www.vyganews.com/2025/11/saudi-arabia-executes-two-terrorists.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/11/saudi-arabia-executes-two-terrorists.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy