ചെന്നൈ : ഓരോ കുടുംബത്തിനും റേഷന്‍ കടകള്‍ വഴി സൗജന്യമായോ സബ്‌സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുത...
ചെന്നൈ : ഓരോ കുടുംബത്തിനും റേഷന്‍ കടകള്‍ വഴി സൗജന്യമായോ സബ്‌സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി. പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്‌പോസബിള്‍ സാനിറ്ററി പാഡുകളെങ്കിലും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു.
ഡിസ്‌പോസബിള്‍ സാനിറ്ററി പാഡുകള്‍ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം മിക്ക സ്ത്രീകളും പെണ്‍കുട്ടികളും വൃത്തിഹീനമായ ആര്‍ത്തവകാല രീതികള്‍ പിന്തുടരുന്നുവെന്നും അതിനാല്‍ ന്യായവില കടകള്‍ വഴി അവ വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജയാണു കോടതിയെ സമീപിച്ചത്.
ഡിസംബര്‍ 16നുള്ളില്‍ മറുപടി നല്‍കാനാണു കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുഗന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

COMMENTS