Sandeep Warrier about Rahul Mamkoottam case
തിരുവനന്തപുരം: എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി വിവാഹമോചിതയല്ലെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി വിവാഹമോചിതയാണെന്ന് കോടതിയില്‍ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തതാണെന്നും ഇപ്പോഴും അവര്‍ വിവാഹമോചിതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ വിവാഹബന്ധം നാലുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂയെന്നും വിവാഹമോചിതയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെതിരെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ രംഗത്തുവരികയും തന്റെ കയ്യില്‍ അവരുടെ ഭര്‍ത്താവുമായി സംസാരിച്ചതിന്റെ രേഖകളുണ്ടെന്നും പറഞ്ഞിരുന്നു.
മാത്രമല്ല ബി.ജെ.പി യുവനേതാവായ ഇയാളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യുന്ന സന്ദീപ് വാര്യര്‍ സത്യം പറയണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയുമായാണ് സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.
യുവതിയും ഭര്‍ത്താവും മാസങ്ങളോളം തിരുവനന്തപുരത്ത് ഒന്നിച്ചുണ്ടായിരുന്നതായും ഗുരുവായൂരില്‍ വച്ചാണ് വിവാഹിതരായതെന്നും ഇപ്പോഴും വിവാഹമോചിതരല്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം കുറിച്ചു.
Keywords: Sandeep Warrier, Rahul Mamkoottam, Case, Marriage


COMMENTS