തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധി...
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ. നവംബർ 17 മുതൽ ജനുവരി 25 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക.
കാക്കിനട ടൗൺ - കോട്ടയം (07109) പ്രതിവാര സ്പെഷ്യൽ ട്രെയിൻ നവംബർ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകിട്ട് 5:30ന് കോട്ടയത്ത് എത്തും. ഇതിൻ്റെ തിരിച്ചുള്ള സർവീസ്, കോട്ടയം - കാക്കിനട ടൗൺ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07110), നവംബർ 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്ചകളിൽ ഓടും. രാത്രി 8:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി കാക്കിനടയിൽ എത്തും.
ഹസൂർ സാഹിബ് നന്ദേഡ് - കൊല്ലം (07111) പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ നവംബർ 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തും. കൊല്ലം - ഹസൂർ സാഹിബ് നന്ദേഡ് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07112) നവംബർ 22 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളിൽ ഓടും. പുലർച്ചെ 5:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 9:30ന് ഹസൂർ സാഹിബ് നന്ദേഡിൽ എത്തും.
Key Words: Sabarimala, Special Train


COMMENTS