Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസില്‍ അഴിമതി നിരോധന വകുപ്പുകൂടി ചേര്‍ത്തു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.
മാത്രമല്ല കേസ് റാന്നി കോടതിയില്‍ നിന്നും കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഇഡിക്കും കേസന്വേഷണം നടത്താന്‍ കഴിയും.
അതേസമയം കേസന്വേഷണത്തിന് ഒന്നര മാസമാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കേസില്‍ തുടര്‍ന്ന് നിര്‍ണായക അറസ്റ്റുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Keywords: Sabarimala, Gold theft case, SIT, High court


COMMENTS