Sabarimala Gold theft case: Kadakampally Surendran to be questioned
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അടുത്തത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് റിപ്പോര്‍ട്ട്. കടകംപള്ളി സുരേന്ദ്രനെ ഉടന്‍ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇതോടെ കേസില്‍ കടകംപള്ളി ആറാമനായേക്കും.
സ്വര്‍ണ്ണ പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അങ്ങനെയാണ് ഫയല്‍ ദേവസ്വം ബോര്‍ന്റെ മുന്നില്‍ എത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
ഇതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വ്യക്തമായ ശേഷം കടകംപള്ളിയെ ചോദ്യം ചെയ്യാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമായിരുന്നെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.
Keywords:Sabarimala Gold theft case, SIT, Kadakampally Surendran


COMMENTS