Sabarimala gold theft case: A.Padmakumar arrested by SIT
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍. വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നു രാവിലെയാണ് പത്മകുമാര്‍ ചോദ്യം ചെയ്യലിനായി എസ്.ഐ.ടി മുന്നില്‍ ഹാജരായത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യംചെയ്യല്‍.
അതേസമയം സ്വര്‍ണ്ണ കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. നേരത്തെ രണ്ടു തവണ എസ്.ഐ.ടി പത്മകുമാറിന് നോട്ടീസ് നല്‍കിയിരുന്നു.
എന്‍ വാസു അറസ്റ്റിലായതിനു പിന്നാലെ ഇയാളെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി.
ഇതോടെ സംസ്ഥാനത്തെ പ്രബലനായ ഒരു സിപിഎമ്മുകാരനാണ് ഇപ്പോള്‍ ഈ കേസില്‍ അറസ്റ്റിലായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


COMMENTS