കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് അന്വേഷണസംഘംപത്മകുമാറിനെ അറിയിച്ചിട്ടുണ്ട്.
കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്റെ അറിവോടെ എന്നാണ് എസ്ഐടി കണ്ടെത്തൽ. കേസിലെ നാലാം പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകാനും സാധ്യതയുണ്ട്.
Key Words : Sabarimala Gold Theft, A Padmakumar , Arrest

COMMENTS