പത്തനംതിട്ട: ശബരിമല ദർശനം റിയൽ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) ഇരുപതിനായിരമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്ന ഭക്തർക്ക് തൊട്ടടുത്ത ...
പത്തനംതിട്ട: ശബരിമല ദർശനം റിയൽ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) ഇരുപതിനായിരമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്ന ഭക്തർക്ക് തൊട്ടടുത്ത ദിവസം ദർശനത്തിനുള്ള സൗകര്യം ഒരുക്കും. നിലക്കലിൽ പുതുതായി 7 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. ഈ ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും.
മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.
ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നൽകും.
Key Words : Sabarimala


COMMENTS