RSS song in Ernakulam - Bengaluru Vande Bharath train inaguration
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയില്‍ ആര്‍.എസ്.എസ് ഗണഗീതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് വിവാദമാകുന്നു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓണ്‍ലൈനായി ഉദ്ഘാടനം നടത്തിയത്.
ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗണഗീതം പാടുന്നത് എക്‌സില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്തു.
അതേസമയം എറണാകുളം സൗത്തില്‍ നിന്നും പുറപ്പെട്ട വന്ദേ ഭാരത് വൈകിട്ട് 5.50 ന് ബംഗളൂരുവിലെത്തും. ഇതിന്റെ സ്ഥിരം സര്‍വീസ് ഈ മാസം 11 ന് ആരംഭിക്കും. ട്രെയിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല.
Keywords: Ernakulam - Bengaluru Vande Bharath, RSS song, Inaguration


COMMENTS