ന്യൂഡൽഹി: ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വർഷത്തെ സാംസ്‌കാരിക തുടർച്ചയിൽ വേരുന്നിയ സ്വത്വമാണെന്നും ആർഎസ്എസ് മേധാ...
ന്യൂഡൽഹി: ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വർഷത്തെ സാംസ്‌കാരിക തുടർച്ചയിൽ വേരുന്നിയ സ്വത്വമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 3 ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തിയതാണ് അദ്ദേഹം
ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാൻ ഇന്തയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര നിർമാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാർഥമായും പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാളെ അദ്ദേഹം മണിപ്പുർ സന്ദർശിക്കും.
Key Words : RSS chief Mohan Bhagwat, India, Hindu Nation


COMMENTS