R.Sreelekha IPS controversy in local election
തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖ ഐ.പി.എസിന്റെ പേരിലെ ഐ.പി.എസ് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വീസ് നിന്നും വിരമിച്ചതിനു ശേഷവും പേരിനൊപ്പം ഐ.പി.എസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതോടെ കുറച്ചു സ്ഥലങ്ങളിലെ പോസ്റ്ററുകളിലെ ഐ.പി.എസ് എന്നെഴുതിയതും കമ്മീഷന്‍ മായ്ച്ചു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേര്‍ഡ് എന്നാക്കി മാറ്റുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പേരിനൊപ്പം ഐ.പി.എസ് എന്നില്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ ഈ വിഷയത്തില്‍ പ്രതികരിച്ചു.
Keywords: R.Sreelekha, IPS, Election, Controversy


COMMENTS