ന്യൂ ഡൽഹി: ഒമ്പത് പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത 10 ലക്ഷം രൂപ വീതം ധനസഹായം പ...
ന്യൂ ഡൽഹി: ഒമ്പത് പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാരമായ പരിക്കേറ്റവർക്ക് 20,000 രൂപയുടെയും സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്.
പരിചരണക്കുറവ് മൂലം ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സംഭവം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല, മുഴുവൻ നഗരത്തിനും ആഴത്തിലുള്ള ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുഃഖകരമായ ഊ നിമിഷത്തിൽ എല്ലാ ഡൽഹി നിവാസികളും ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു.
ദുരിതാശ്വാസ പ്രക്രിയ വേഗത്തിലാക്കാനും അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ സഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഒരു കുടുംബത്തിനും ഒറ്റക്കായി എന്ന തോന്നലുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സംഭവത്തിൽ, എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Key Words: Red Fort Blast, Delhi CM, Compensation

COMMENTS