ന്യൂഡൽഹി: ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താന്‍കോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടി...
ന്യൂഡൽഹി: ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താന്‍കോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്. ഇയാള്‍ പലതവണ അല്‍ഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി.
ഡല്‍ഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ഷഹീന്‍ ഷാഹിദ് ദുബായിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച ഇയാള്‍, കൂട്ടാളികള്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ദുബായിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം.
Key Words : Red Fort blast, Doctor arrested , Pathankot

COMMENTS