തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ വരും ദിവസങ്...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലര്‍ട്ട്
08/11/2025 : പത്തനംതിട്ട, ഇടുക്കി
09/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
10/11/2025 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഒക്ടോബറില്‍ സംസ്ഥാനത്ത് പത്ത് ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. മഴ കൂടുതല്‍ കോട്ടയം, തിരുവന്തപുരം ജില്ലകളില്‍ ലഭിച്ചപ്പോള്‍ വയനാട്, പാലക്കാട് ജില്ലകളില്‍ മഴ കുറവും രേഖപ്പെടുത്തി. 297.5 മില്ലിമീറ്റര്‍ മഴയാണ് ഒക്ടോബറില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 276 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഈ കാലയളവില്‍ ലഭിച്ചത്. ഏറ്റവുമധികം മഴ ലഭിച്ച കോട്ടയത്ത് 352.8 മില്ലിമീറ്റര്‍ പെയ്തിറങ്ങി. തിരുവനന്തപുരത്ത് 341.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അറബിക്കടലില്‍ ഉണ്ടായ തീവ്ര ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീന ഫലമായി ഇത്തവണ അധികമഴ ലഭിച്ചത് തെക്കന്‍ കേരളത്തിലാണ്.
ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോഴും കേരളത്തില്‍ ഇക്കുറി മഴയുടെ ലഭ്യതയില്‍ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത് 2018.6 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 1752.7 മില്ലി മീറ്റര്‍ മഴ മാത്രമാണ്. മഴയുടെ ലഭ്യതയില്‍ 13 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
Key Words: Kerala Rain Alert

COMMENTS