തിരുവനന്തപുരം : യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം...
തിരുവനന്തപുരം : യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാല്‍ ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാഹുല്‍ലിനെ പിന്തുടര്‍ന്നു കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടെന്ന ധാരണയില്‍ പൊലീസെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും തദ്ദേശതിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുന്നതും കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും അത്തരമൊരു രാഷ്ട്രീയ ഉപദേശം പൊലീസിനു ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Key Words : Rahul Mangkootatil, Anticipatory Bail Plea

COMMENTS