തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള മറച്ചു വയ്ക്കാനാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വ...
തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള മറച്ചു വയ്ക്കാനാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇപ്പോൾ വീണ്ടും വന്നത് പഴയ വാർത്തയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടി നടപടി എടുത്തിട്ടുണ്ടന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഉണ്ണികൃഷ്ണൻ പൊറ്റിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും
ഇതിന്റെ തെളിവ് കോടതിയിൽ ഹാജരാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള മറച്ചു വെക്കാൻ അനുവദിക്കില്ല. പിഎം ശ്രീ പോലെ ലേബർ കോഡ് വിഷയത്തിൽ എല്ലാവരെയും തൊഴിൽ മന്ത്രി പറ്റിക്കുകയാണ് .
ലേബർ കോഡിന്റെ കരട് വിജ്ഞാപനം ആരോടും പറയാതെ സംസ്ഥാനം തയാറാക്കിയത് ഇതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം യു ഡി എഫിന് അനുകൂലമാണെന്നും, നിരവധി കക്ഷികൾ മുന്നണിയിലേക്ക് വരുമെന്നും വി ഡി സതീശൻ പറഞ്ഞു. മുന്നണിയിൽ ഇല്ലെങ്കിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിൻ്റെ റിബലുകൾ പത്തിൽ ഒന്നായി കുറച്ചു. എന്നാൽ സി പി എമ്മിന് ഒരുകാലത്തും ഇല്ലാത്ത അത്രയും റിബലുകളാണ് ഇപ്പോൾ മത്സര രംഗതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Rahul Mamkoottathil, Sabarimala Gold Scam, VD Satheesan


COMMENTS