ഡൽഹി: 13 പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...
ഡൽഹി: 13 പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നടുക്കിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
"ഇവിടെ വരാനും പരിപാടിയിൽ പങ്കെടുക്കാനും ഞാൻ പ്രതിജ്ഞാബദ്ധനായിരുന്നു. എന്നാൽ ഞാൻ ഇവിടെ നിൽക്കുന്നത് ഏറെ ദുഃഖത്തോടെയാണ്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വേദനിപ്പിച്ചു. ഇരകളുടെ കുടുംബങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ഇന്ന് മുഴുവൻ രാജ്യവും അവരോടൊപ്പം നിൽക്കുന്നു", ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.
"ഇന്നലെ രാത്രി മുഴുവൻ, എല്ലാ അന്വേഷണ ഏജൻസികളുമായും, പ്രധാന പങ്കാളികളുമായും ഞാൻ ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഞങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണ സംഘങ്ങൾ ഗൂഢാലോചനയുടെ അടിത്തട്ടിൽ എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും," മോദി പറഞ്ഞു.
Key Words: Prime Minister Narendra Modi, Red Fort Blast


COMMENTS