പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ 'ഡീയസ് ഈറെ' എന്ന ചിത്രം ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസില്‍ നി...
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ 'ഡീയസ് ഈറെ' എന്ന ചിത്രം ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ.
ഇതിന് മുന്‍പ് പ്രണവ് നായകനായെത്തിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പ്രണവിന് മുന്‍പ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാള്‍ കൂടിയുണ്ട്, സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ. ഈ വര്‍ഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയാണ് മോഹന്‍ലാല്‍ ചരിത്രമെഴുതിയത്. അതില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റും ഉള്‍പ്പെടുന്നുണ്ട്.
260 കോടിയോളം നേടി എംപുരാന്‍ റെക്കോര്‍ഡ് ഇട്ടപ്പോള്‍ തുടരും കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടി ഇന്‍ഡസ്ട്രിയില്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂര്‍വത്തിലൂടെയും മോഹന്‍ലാല്‍ ആവര്‍ത്തിച്ചു.
Key Words: Pranav Mohanlal, Dies Irae Movie


COMMENTS