തിരുവനന്തപുരം: അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ച് വീണ്ടും ശശി തരൂര്‍ എംപി. തിരഞ്ഞെടു...
തിരുവനന്തപുരം: അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ച് വീണ്ടും ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പിനുമുമ്പ് വാക്‌പോര് നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചായിരുന്നു തരൂരിന്റെ ഒളിയമ്പ്.
ഇരു നേതാക്കളുടേയും സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും കൂടി തരൂര്‍ പറഞ്ഞു.
അടുത്തിടെയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അനുകൂല പരാമര്‍ശം നടത്തിയും തരൂര്‍ എതിര്‍ ശബ്ദങ്ങളെ ഉണര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗത്തെയടക്കം പുകഴ്ത്തിയതിലുള്ള തരൂരിന്റെ നീക്കവും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
Key Words : Elections, Shashi Tharoor, Zohran Mandani, Donald Trump


COMMENTS