An official told the news agency PTI that Delhi Police have detained the owner of the car involved in the explosion near the Red Fort Metro Station
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്‌ഫോടനത്തില്‍ കാര്‍ ഉടമയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഹരിയാന സ്വദേശിയായ മുഹമ്മദ് സല്‍മാനെയാണ് കസ്റ്റഡിയിലെടുത്തത്. താന്‍ കാര്‍ മറ്റൊരാള്‍ക്കു വിറ്റിരുന്നുവെന്നാണ് സല്‍മാന്‍ പറയുന്നത്. പല കൈമറിഞ്ഞ് കാര്‍ കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖ് എന്നയാളുടെ കൈയിലാണ് ഒടുവിലെത്തിയത്. ഇതിനിടെ, താരിഖിനെ തിരഞ്ഞും അന്വേഷണ ഏജന്‍സികള്‍ വലവിരിച്ചിട്ടുണ്ട്.
എച്ച് ആര്‍ 26 സി ഇ 7674 എന്ന ഐ 20 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.മുഹമ്മദ് സല്‍മാന് സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കാര്‍ ആദ്യം ഹരിയാനയിലെ ഗുരുഗ്രാമില്‍ മുഹമ്മദ് സല്‍മാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പല കൈകള്‍ മാറിയ ശേഷം കാര്‍ പുല്‍വാമയിലെ ശംഭുര ഗ്രാമവാസിയായ താരിഖിന്റെ പക്കലെത്തുകയായിരുന്നു.
ഡല്‍ഹി പോലീസ് സംഘം ജമ്മു കശ്മീരിലെ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, പുല്‍വാമ ബന്ധം സ്ഥിരീകരിക്കുന്നതിനായി ഒരു ടീമിനെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വാഹനത്തിന്റെ ആദ്യ രജിസ്റ്റര്‍ ചെയ്ത ഉടമയായ സല്‍മാന്‍, കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഓഖ്ലയിലുള്ള ഒരു കാര്‍ റീസെല്ലര്‍ക്കു വിറ്റതായി പോലീസിനോട് പറഞ്ഞു. ഓഖ്ലയില്‍ നിന്ന് പുല്‍വാമയിലേക്കും അവിടെ നിന്ന് താരിഖ് വാങ്ങിയതിലേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കാറിന്റെ വഴി കണ്ടെത്തുകയായിരുന്നു. പൊട്ടിത്തെറിക്ക് മുമ്പ് വാഹനം എങ്ങനെ വീണ്ടും ഡല്‍ഹിയിലെത്തി എന്നതിനെക്കുറിച്ച് ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണ്.
പ്രാഥമിക ഫോറന്‍സിക് കണ്ടെത്തലുകള്‍ അനുസരിച്ച്, സ്‌ഫോടനം കാറിന്റെ പിന്‍ഭാഗത്ത് നിന്നാണ് ആരംഭിച്ചത്. സംഭവസ്ഥലത്ത് സ്‌ഫോടനക്കുഴിയോ ചീളുകളോ കണ്ടെത്തിയിട്ടില്ല. സ്‌ഫോടനം ഉയര്‍ന്ന തീവ്രതയുള്ള ഉപകരണം ഉപയോഗിച്ചല്ല നടന്നതെന്ന സൂചന നല്‍കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പൊള്ളലേറ്റ പരിക്കുകളാണ് കൂടുതലും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ ശരീരത്തില്‍ സാധാരണയായി ശക്തമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാറുള്ള കരിവാളിച്ചതിന്റെയോ ചിതറിപ്പോയതിന്റെയോ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല എന്നും പൊലീസ് അറിയിച്ചു. ഐ20 കാറിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
ആദ്യ ഉടമയായ മുഹമ്മദ് സല്‍മാനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതേസമയം, ഡല്‍ഹി പോലീസും കേന്ദ്ര ഏജന്‍സികളും ഉടമസ്ഥാവകാശ ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പുല്‍വാമയുമായുള്ള ബന്ധത്തിന് പിന്നിലെ തീവ്രവാദ സാധ്യതകള്‍ അന്വേഷിക്കാനും ശ്രമിക്കുന്നു.
ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണം നടത്താനായി ഡല്‍ഹി പോലീസിനൊപ്പം അഗ്‌നിശമന സേന, ഫോറന്‍സിക് യൂണിറ്റ്, ദേശീയ സുരക്ഷാ ഗാര്‍ഡ് , ദേശീയ അന്വേഷണ ഏജന്‍സി എന്നിവയുടെ ടീമുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവം നടന്ന ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥിതിഗതികള്‍ വിലയിരുത്തി. മാധ്യമങ്ങളോട് സംസാരിച്ച അമിത് ഷാ, ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്‌നലില്‍ വെച്ച് ഒരു ഹ്യുണ്ടായ് ഐ20 കാറിലാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രി ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്‌ഫോടനം നടന്ന സ്ഥലവും സന്ദര്‍ശിച്ചു. കൂടാതെ, സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ അദ്ദേഹം ലോക് നായക് ജയപ്രകാശ് ആശുപത്രിയിലും എത്തി.
സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസ് മേധാവിയോടും ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറോടും സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അന്വേഷണത്തെ സഹായിക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി എന്‍എസ്ജി, എന്‍ഐഎ, ഫോറന്‍സിക് സയന്‍സസ് മേധാവികളോട് വിദഗ്ധ സംഘങ്ങളെ സ്‌ഫോടന സ്ഥലത്തേക്ക് അയക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Summary: An official told the news agency PTI that Delhi Police have detained the owner of the car involved in the explosion near the Red Fort Metro Station in Delhi.
Nadeem, a resident of Haryana, was taken into custody. Investigators are currently probing whether he has any connection to the blast. Investigative officers stated that they cannot disclose further details at this time.
Eight people were killed and 24 were injured in the explosion that occurred on Monday evening near Gate No. 1 of the Red Fort Metro Station. Teams from the Delhi Police, along with the Fire Brigade, Forensic Unit, National Security Guard (NSG), and National Investigation Agency (NIA), have reached the site to conduct the investigation.


COMMENTS