Padmakumar's passport seized, crucial information recovered in house raid, investigation team to now move to Kadakampally and P.S. Prashanth
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പിടിച്ചെടുത്തു. പത്മകുമാറിന്റെ വിദേശയാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവ സംബന്ധിച്ച് എസ്.ഐ.ടി. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.
പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകള്‍ അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്. 2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതിയുടെ കണക്കുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പത്മകുമാറിന്റെ വീട്ടില്‍ എസ്.ഐ.ടി. നടത്തിയ റെയ്ഡ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്.
സ്വര്‍ണത്തിന് പകരം ചെമ്പെന്ന് മാറ്റിയെഴുതിയ വിവരം അറിയില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും വിജയകുമാറും മൊഴി നല്‍കിയത്. എന്നാല്‍, എല്ലാ തീരുമാനങ്ങളും ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതോടെ മറ്റ് അംഗങ്ങളും കുരുക്കിലായിരിക്കുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റി വീട്ടില്‍ വന്നിട്ടുണ്ടെന്ന് പത്മകുമാറിന്റെ കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് വിശദീകരണം.
'നിങ്ങള്‍ എന്നെ തേടിവരുമെന്ന് ഉറപ്പായിരുന്നെന്ന്' അറസ്റ്റിന് പിന്നാലെ പത്മകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
'പൂജാ ബുക്കിംഗില്‍ പ്രത്യേക പരിഗണനയും സര്‍വസ്വാതന്ത്ര്യവും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കി' എന്ന് പത്മകുമാറിനെതിരെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്മകുമാറിനെ നവംബര്‍ 24ന് എസ്.ഐ.ടി. കസ്റ്റഡിയില്‍ വാങ്ങും.
2025-ലെ ക്രമക്കേടുകളിലേക്കാണ് അന്വേഷക സംഘം ഇനി കടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ അന്നത്തെ ഭരണസമിതിയിലേക്കും അന്വേഷണം എത്തും. മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ തിരുവാഭരണം കമ്മിഷണര്‍ ആര്‍. റെജിലാല്‍ തുടങ്ങിയവരെ കുടുക്കുന്ന തെളിവുകളും ലഭിച്ചതായാണ് സൂചന.
2019-ലെ സ്വര്‍ണമോഷണം മറച്ചുവയ്ക്കാനാണ് ഈ വര്‍ഷത്തെ അറ്റകുറ്റപ്പണിയും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രഹസ്യനീക്കമുണ്ടായത്. ഇതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു.
ശബരിമല സ്വര്‍ണപ്പാളി കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
Summary: The Special Investigation Team (SIT) has seized the passport of former Devaswom Board President A. Padmakumar, who was arrested in connection with the Sabarimala gold theft case. The passport was seized as part of the SIT's probe into the purpose of Padmakumar's foreign travels and the meetings he held abroad.
During the raid conducted at Padmakumar's house, the investigating team recovered documents related to the financial transactions between Padmakumar and the first accused, Unnikrishnan Potti. The team also obtained Padmakumar's income tax records dating back to 2016. The SIT raid, which started at 12 PM on Friday, concluded around midnight.
Board members K.P. Shankardas and Vijayakumar testified that they were unaware of the gold being replaced with copper. However, Padmakumar's statement maintains that all decisions were made with the knowledge of the board members. This has consequently put the other members also in trouble.



COMMENTS