തിരുവനന്തപുരം : എ പത്മകുമാർ പറഞ്ഞ ദൈവതുല്യൻ പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. കാരണം പിണറായിയാണ് കാരണഭൂതൻ. പേടിച്ചിട്ടാണ് പത്മകുമാറിനും വാ...
തിരുവനന്തപുരം : എ പത്മകുമാർ പറഞ്ഞ ദൈവതുല്യൻ പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. കാരണം പിണറായിയാണ് കാരണഭൂതൻ. പേടിച്ചിട്ടാണ് പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാത്തത് .
ഇവർക്കെതിരെ നടപടിയെടുക്കാൻ പണറായിക്കും ഗോവിന്ദനും ധൈര്യമുണ്ടോ ? മന്ത്രിമാർ ഉൾപ്പടെ അകത്ത് പോകുമെന്നും രമേശ് ചെന്നിത്തല. പാർട്ടി പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ പങ്കെടുത്തുവെന്ന് അറിയില്ല.
രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ് . സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്ന് എടുത്ത തീരുമാനം. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോയെന്നും രമേശ്.
Key Words : A Padmakumar , Pinarayi Vijayan, Chennithala


COMMENTS