തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരൻ. സസ്പെൻഷൻ നടപടിയിലുള്ള ഒരാളുടെ...
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരൻ. സസ്പെൻഷൻ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാർട്ടിക്ക് ഉത്തരവാദിത്തമില്ല. ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും. കെ മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
"സസ്പെന്റ് ചെയ്ത ആൾക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാർട്ടി നിലപാട്. ആരോപണവിധേയനെതിരെ എന്നേ പാർട്ടി നടപടിയെടുത്തതാണ് . എന്നേ സസ്പെൻഡ് ചെയ്തു കഴിഞ്ഞു. സസ്പെൻഷൻ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ആശയദാരിദ്ര്യം കാരണമാണ് സിപിഎം ഇക്കാര്യം ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്."- കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Key Words : Rahul Mamkoottathil, Election Campaign, K Muraleedharan


COMMENTS