പട്‌ന : ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജഞ ചെയ്ത് അധികാരത്തിലേറി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സത്യവാചകം ചൊല്ലിക്കൊട...
പട്‌ന : ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജഞ ചെയ്ത് അധികാരത്തിലേറി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പദത്തില്‍ നിതീഷിനിത് പത്താമൂഴമാണ്. ഉപമുഖ്യമന്ത്രിമാരായി സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും സത്യപ്രതിജ്ഞ ചെയ്തു.
19 എംഎല്‍എമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ പ്രവേശിച്ചു. രാവിലെ 11.30ന് പാട്ന ഗാന്ധി മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നിതീഷ് കുമാറിന് ഹസ്തദാനം നല്‍കി ആശംസകള്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.
Key Words : Nitish Kumar, Bihar CM, Oath


COMMENTS