ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതായി വൃത്തങ്ങൾ ...
ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.
അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ഡൽഹി പൊലീസ് കമ്മീഷണർ, എൻഐഎ ഡയറക്ടർ ജനറൽ എന്നിവർ പങ്കെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ജമ്മു കശ്മീർ ഡിജിപിയും യോഗത്തിൽ വെർച്വലായി പങ്കെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹിയിലെയും ജമ്മു കശ്മീരിലെയും ഡിജിപിമാർ ശേഖരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഫരീദാബാദിലെ ധൗജ് ഗ്രാമത്തിൽ നിന്ന് 358 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്ത സംഭവത്തെ കുറിച്ചും പൊലീസ് മേധാവികൾ വിവര ശേഖരണം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു..
Key Words: Delhi Blast, NIA


COMMENTS