കോട്ടയം: ആഭിചാരക്രിയയുടെ പേരില്‍ നവവധു നേരിട്ടത് ക്രൂര പീഡനമെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയ്ക്കാണ് ഭര്‍ത്...
കോട്ടയം: ആഭിചാരക്രിയയുടെ പേരില്‍ നവവധു നേരിട്ടത് ക്രൂര പീഡനമെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയ്ക്കാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ആഭിചാരത്തിന്റെ പേരില്‍ ശാരീരിക പീഡനം നേരിടേണ്ടി വന്നത്. യുവതിയെ കെട്ടിയിട്ട് ആഭിചാരം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. യുവതിയുടെ ഭര്‍തൃ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലര്‍ ഒളിവിലാണ്.
യുവതിയുടെ ദേഹത്ത് ആത്മാവ് കുടിയേറി എന്ന് ആരോപിച്ചാണ് ആഭിചാരം നടത്തിയത്. ദുര്‍മന്ത്രവാദത്തിനിടെ, യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. യുവതിയുടെ ശരീരത്തില്‍ പൊള്ളലുമേല്‍പ്പിച്ചു.
Key Words: Brutal Torture, Witchcraft, Arrest


COMMENTS