New Delhi blast: Security measures increased at all airports
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ളവയുടെ സുരക്ഷ കര്‍ശനമാക്കി.
വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍ ഫ്‌ളൈയിങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിങ് സ്‌കൂളുകള്‍ എന്നിവയുടെ സുരക്ഷയാണ് കര്‍ശനമാക്കിയത്.
മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Keywords: New Delhi blast, Security, Airport, India


COMMENTS