New Delhi blast case
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടന കേസില്‍ നിര്‍ണായക തെളിവ്. സ്‌ഫോടനത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചത് ഡോ.ഉമര്‍ നബി തന്നെയാണെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്.
അമ്മയുടെ സാംപിളുമായി ഉമറിന്റെ സാംപിളുകള്‍ യോജിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മാത്രമല്ല ഇയാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഉറിന്റെ പേരിലുള്ള മറ്റൊരു കാര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും അന്വേഷണസംഘം കണ്ടൈത്തിയിരുന്നു. ഈ കാര്‍ ഇയാളുടെ കൂട്ടാളികള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഉമറിന്റെ സുഹൃത്തായ ഒരു ഡോക്ടറെയും സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം ചെങ്കോട്ടയ്ക്ക് മുന്നില്‍ 12 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Umar Nabi, Delhi blast, DNA, Central government



COMMENTS