തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം 'എന്‍ബികെ111' ആരംഭിച്ചു. ഹൈദ...
തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം 'എന്‍ബികെ111' ആരംഭിച്ചു.
ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. 'പെദ്ധി' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'എന്‍ബികെ111'.
ചിത്രത്തിലെ നായികയായി എത്തുന്നത് നയന്‍താരയാണ്. സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവയ്ക്ക് ശേഷം ബാലകൃഷ്ണ - നയന്‍താര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മാസ്, കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകന്‍ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാന്‍ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
പൂജാ ചടങ്ങില്‍ വെച്ച് ആന്ധ്രാപ്രദേശ് മന്ത്രിമാരായ അനഗാനി സത്യ പ്രസാദ്, ഗോട്ടിപതി രവി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ നിര്‍മാതാക്കള്‍ക്ക് ഔപചാരികമായി കൈമാറി. ബാലകൃഷ്ണയ്ക്കൊപ്പം നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ സംവിധായകന്‍ ബി. ഗോപാല്‍ ക്ലാപ്പ്‌ബോര്‍ഡ് നല്‍കിയപ്പോള്‍, എന്‍ബികെയുടെ മകള്‍ തേജസ്വിനി ക്യാമറ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
ചിത്രത്തിന്റെ ആദ്യ ഷോട്ട് ബോയപതി ശ്രീനു, ബോബി, ബുച്ചി ബാബു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം ചെയ്തത്. തെലുങ്കിലെ വമ്പന്‍ സംവിധായകര്‍, നിര്‍മാതാക്കള്‍, മറ്റ് നിരവധി വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.
ചരിത്രവും വമ്പന്‍ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. നിറഞ്ഞ താടിയും, നീട്ടി വളര്‍ത്തിയ മുടിയുമായി ഗംഭീര ലുക്കില്‍ ഒരു രാജാവായി ആണ് ബാലകൃഷ്ണയെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Key Words : Nandamuri Balakrishna, Nayanthara, 'NBK 111'


COMMENTS