Muttada ward candidate issue: congress plans to approach high court
തിരുവനന്തപുരം: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും പട്ടിക പരിശോധിക്കാനാകുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രചാരണവുമായി മുന്നോട്ടു പോകാന്‍ വൈഷ്ണയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി.
അതേസമയം വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പരിഹാരമായി ഡമ്മി സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ് ഒരുക്കി നിര്‍ത്തും.
Keywords: High court, Congress, Candidate, Thiruvananthapuram


COMMENTS