ന്യൂഡൽഹി : ഹോങ്കോങ്ങിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. വടക്കൻ തായ്പേയിൽ ഉണ്ടായ ദുരന്തത്തിൽ ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്ത...
ന്യൂഡൽഹി : ഹോങ്കോങ്ങിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. വടക്കൻ തായ്പേയിൽ ഉണ്ടായ ദുരന്തത്തിൽ ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. സംഭവത്തിൽ അഗ്‌നിശമന സേനാംഗം ഉൾപ്പെടെ 44 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. തീപിടിച്ച കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മുന്നൂറോളം പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 4,600 പേർ താമസിക്കുന്ന ഈ കെട്ടിടത്തിൽ ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റനിലയിൽ മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സമീപത്തുള്ള കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Key Words : Massive Fire, Hong Kong


COMMENTS